Today: 05 Nov 2025 GMT   Tell Your Friend
Advertisements
യൂറോപ്പിലെ മൂന്ന് വിമാനത്താവളങ്ങളില്‍ ഡ്രോണ്‍ മുന്നറിയിപ്പ്
ബര്‍ലിന്‍: യൂറോപ്പിലെ മൂന്ന് മൂന്ന് വിമാനത്താവളങ്ങളില്‍ ഡ്രോണ്‍ മുന്നറിയിപ്പ് ഉണ്ടായി.ചൊവ്വാഴ്ച വൈകുന്നേരം മ്യൂണിക്ക്, ബ്രസ്സല്‍സ്, ലുറ്റിഷ്/ലീജ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ ഡ്രോണുകള്‍ കണ്ടെത്തി. മ്യൂണിക്ക് വിമാനത്താവളത്തില്‍ വൈകിട്ട് 8 മണിയ്ക്ക് ഏകദേശം 40 മിനിറ്റ് നേരത്തേക്ക് ഒരു റണ്‍വേ അടച്ചിടേണ്ടി വന്നതായി ഫെഡറല്‍ പോലീസ് വക്താവ് സ്ഥിരീകരിച്ചു. തുടന്ന് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.

ഡ്രോണ്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് രാത്രി 8 മണിക്ക് തൊട്ടുമുമ്പ് ബ്രസ്സല്‍സ് വിമാനത്താവളം താല്‍ക്കാലികമായി പൂര്‍ണ്ണമായും അടച്ചു. ടേക്ക് ഓഫുകളും ലാന്‍ഡിംഗുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രാത്രി 9 മണിയോടെയാണ് വ്യോമഗതാഗതം പുനരാരംഭിച്ചത്.
ബ്രസ്സല്‍സില്‍ നിന്ന് ലീജിലേക്ക് (കിഴക്കന്‍ ബെല്‍ജിയം) വഴിതിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ലീജും ഡ്രോണ്‍ കാണുകയും രണ്ട് വിമാനത്താവളങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ മാസ്ട്രിക്റ്റിലേക്കും കൊളോണിലേക്കും തിരിച്ചുവിട്ടു.

ആണവായുധ താവളമെന്ന് ആരോപിക്കപ്പെടുന്ന നാറ്റോ ഉപയോഗിക്കുന്ന ബെല്‍ജിയന്‍ സൈനിക താവളമായ ക്ളീന്‍~ബ്രോഗല്‍ സൈനിക താവളത്തിന് സമീപമാണ് ചൊവ്വാഴ്ച വൈകുന്നേരം ഡ്രോണുകള്‍ കണ്ടത്.
ബെല്‍ജിയത്തിന്റെ ഫ്ലെമിഷ് ഭാഗത്തുള്ള സൈനിക താവളം യുഎസ് ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന യൂറോപ്പിലെ സ്ഥലങ്ങളില്‍ ഒന്നാണ്.
- dated 04 Nov 2025


Comments:
Keywords: Europe - Otta Nottathil - drohn_warning_3_eu_airports_nov_4_2025 Europe - Otta Nottathil - drohn_warning_3_eu_airports_nov_4_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us